നദികളിൽ സുന്ദരി യമുന, കൊറോണ ധവാൻ, ചന്ദ്രമുഖി 2. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ധ്യാൻ ശ്രീനിവാസൻ്റെ “നദികളിൽ സുന്ദരി യമുന”, ലുക്മാൻ അവറാൻ അഭിനയിച്ച “കൊറോണ ധവാൻ” എന്നിവയാണ് ഈ ആഴ്ച മലയാളത്തിൽ നിന്നുള്ള ഒടിടി റിലീസുകൾ. തമിഴ് ചിത്രങ്ങളായ ചന്ദ്രമുഖി 2 (ലോറെൻസ്), ഇരൈവൻ (ജയം രവി) എന്നിവ ഒക്ടോബർ 26ന് നെറ്റ്ഫ്ലിക്‌‍സിലൂടെയും റിലീസ് ചെയ്യുന്നു. ദ് നൺ 2, ഇക്വലൈസർ 3 എന്നീ ഹോളിവുഡ് സിനിമകൾ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടങ്ങി.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ അഭിനയിച്ച “നദികളിൽ സുന്ദരി യമുന” ഒക്ടോബർ 23-നാണു ഹൈ റിച്ച് ഒടിടി (HR) പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസിനെത്തിയത്. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രത്തിനു ഒടിടിയിലും നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.

ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ അഭിനയിച്ച “കൊറോണ ധവാനും” ഒടിടിയിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. സി.സി. നിതിൻ ആണ് ചിത്രത്തിൻ്റെ സംവിധാനം. കൊറോണക്കാലത്തെ ‘കുടിയന്മാരുടെ’കഥ പറഞ്ഞ ചിത്രം സൈന പ്ലേയിലൂടെയാണ് ഒടിടി റിലീസിനെത്തിയത്.

ലോറൻസ് രാഘവ, കങ്കണ റൗണത് എന്നിവർ അഭിനയിച്ച തമിഴ് ചിത്രം “ചന്ദ്രമുഖി 2” ജയം രവി നായകനായ “ഇരൈവൻ” എന്നീ ചിത്രങ്ങൾ തിയേറ്ററിൽ വേണ്ടത്ര വിജയം നേടാനായിരുന്നില്ല. ഒക്ടോബർ 26ന് നെറ്റ് ഫ്ലിക്സിലൂടെയാണ് ഈ തമിഴ് ചിത്രങ്ങൾ ഒ ടി ടി യിൽ റിലീസ് ചെയ്തത്.

ഹോളിവുഡ് ഹൊറർ ചിത്രമായ ദ് നൺ 2, ആക്ഷൻ ത്രില്ലെർ “ഇക്വലൈസർ 3” എന്നീ ചിത്രങ്ങൾക്കും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. ആമസോൺ പ്രൈമിലൂടെയാണ് ആണ് ഈ ചിത്രങ്ങൾ സ്ട്രീമിംഗ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *